Business tips

https://youtu.be/hBTR41Ls8w8

Read

ജൂഡ്സണ്‍ എന്‍ജിനീയറല്ല, ആര്‍ക്കിടെക്ടുമല്ല. ഡ്രാഫ്റ്റ്സ്മാന്‍ പരിശീലനത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് പോലുമില്ല. പക്ഷേ ഈ യുവാവ് ഇന്ന് ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ ആര്‍ക്കിടെക്ച്വറല്‍ വിഷ്വലൈസറാണ്! ദുബായിലെ സബീന്‍ രാജവംശത്തിന്‍റെ കൊട്ടാരം മുതല്‍ ചിറ്റിലപ്പിള്ളി കൊച്ചൗസേപ്പിന്‍റെ വീഗാലാന്‍റ് വരെ രൂപകല്‍പന ചെയ്തത് ജൂഡ്സനാണ്. പീറ്റര്‍ ജൂഡ്സണ്‍. സൗദി അറേബ്യയിലും യു.എ.ഇ.യിലും ഖത്തറിലും ആസ്ട്രേലിയയിലുമായി മഹാനഗരങ്ങള്‍ക്ക് തിലകക്കുറി ചാര്‍ത്തി നില്‍ക്കുന്ന നൂറുകണക്കിന് സൗധങ്ങളുടെ അകംപുറം കാഴ്ചകള്‍ രൂപകല്‍പന ചെയ്തത് ജൂഡ്സനാണ. ചുരുക്കം. കലയോടുള്ള അഭിനിവേശം കൊച്ചിയില്‍ ചുള്ളിക്കലില്‍ സാധാരണക്കാരനായി ജനിച്ച ജൂഡ്സണ്‍ ഇന്നത്തെ നിലയിലേക്കുയര്‍ന്നത് […]

Read

ഗുജറാത്ത് ഗവണ്‍മെന്‍റിന്‍റെ മൈനിംഗ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി നോക്കിയിരുന്ന ഡോ. കര്‍സന്‍ഭായ് പട്ടേല്‍ എന്ന കെമിസ്റ്റിന്‍റെ ബുദ്ധിയില്‍ ഒരു ആശയം മുളപൊട്ടിയത്. ഇന്‍ഡ്യയിലെ സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റുന്ന വിലയില്‍ ഫോസ്ഫേറ്റ് ഫ്രീയായ സിന്തറ്റിക് വാഷിംഗ് പൗഡര്‍ നിര്‍മിക്കുക. അതും സാധാരണക്കാര്‍ക്ക് വാങ്ങാന്‍ കഴിയുന്ന വിലയില്‍. വാഷിംഗ് പൗഡറിന്‍റെ വിപണനത്തെക്കുറിച്ചൊക്കെ ആലോചിച്ചപ്പോള്‍ ഡോ. പട്ടേലിന് ആദ്യം ഭയം തോന്നി. അഹമ്മദാബാദിലെ വീട്ടില്‍ കഷ്ടിച്ച് നൂറു ചതുരശ്രയടി മാത്രം വലിപ്പമുള്ള ഒരു മുറിയില്‍ വില കുറഞ്ഞ ഡിറ്റര്‍ജന്‍റ് പൗഡര്‍ […]

Read

സ്കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തിയ ദയാനന്ദ് അഗര്‍വാളിന്‍റെ മുന്നില്‍ ഭാവി ശൂന്യമായിക്കിടന്നു. വീട്ടിലെ ദാരിദ്ര്യം എങ്ങനെയെങ്കിലും നീക്കണമെന്ന ആഗ്രഹം മൂലം അവന്‍ പണിക്കിറങ്ങി. എങ്കിലും ജോലി ചെയ്തുകിട്ടുന്ന ചെറിയ തുകകളെല്ലാം കൂടി ഒരു ദിവസം 100 കോടി രൂപയായി തീരുന്ന ദിവസത്തെ അവന്‍ നിരന്തരം സ്വപ്നം കണ്ടു. തൊഴില്‍ തേടി പലയിടത്തും അലഞ്ഞു. യാദൃച്ഛികമായി ദയാനന്ദ് ബംഗളൂരുവില്‍ വച്ച് സ്വന്തം നാട്ടുകാരനും അംഗവൈകല്യത്തെ അതിജീവിച്ച് സ്വന്തമായി കമ്പനി നടത്തുകയായിരുന്നൊരാളുടെ സ്ഥാപനത്തില്‍ കണക്കെഴുത്തായി ജോലി കിട്ടി. അപ്പോഴും സ്വന്തമായി […]

Read

അനന്യസാധാരണമായ വിജയം കൈവരിച്ചവരൊക്കെയും തങ്ങളുടെ ഉപബോധമനസിന്‍റെ ശക്തി പരമാവധി ഉപയോഗപ്പെടുത്തിയവരാണ്; അതും നിരന്തരമായി. അഭിമുഖീകരിക്കേണ്ടി വന്ന വെല്ലുവിളികളെ അവര്‍ ധൈര്യപൂര്‍വം നേരിട്ടു. വിജയം മാത്രം എപ്പോഴും സ്വപ്നം കണ്ടു. മനസില്‍ നിറഞ്ഞു നില്‍ക്കുന്ന സ്വപ്നം സഫലമാക്കാന്‍ പ്രപഞ്ചം തന്നെ അവര്‍ക്ക് അവസരം സൃഷ്ടിച്ചുകൊടുക്കുകയും ചെയ്തു. തീവ്രമായ അഭിലാഷത്തോടെ വിജയിക്കാനൊരുങ്ങി നില്‍ക്കുന്ന ഒരാളെ തടസപ്പെടുത്താന്‍ ആരാലും തടുക്കാനാകില്ല. പാകിസ്ഥാനിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച ഷാഹിദ് ഖാന്‍ .വിജയത്തെക്കുറിച്ച് പൂര്‍ണമായ വിശ്വാസത്തോടെ നടത്തിയ നിരന്തരപ്രവര്‍ത്തനം. അങ്ങനെ ചെയ്യുന്ന യാതൊരാള്‍ക്കും […]

Read

  മറ്റു കുട്ടികള്‍ പന്തു തട്ടി കളിക്കുമ്പോഴൊക്കെ മൗഫാക് അല്‍ ഗദ്ദാഹ് എന്ന ബാലന്‍ കച്ചവടക്കാരന്‍റെ വേഷംകെട്ടി കളിക്കാനാണിഷ്ടപ്പെട്ടത്. പഴയ കടലാസും പൊട്ടിയ സാധനങ്ങളുമൊക്കെ നിരത്തിവച്ച ഗദ്ദാഹ് കച്ചവടക്കാരനായി ഇരിക്കും. കൂട്ടുകാര്‍ അത് വാങ്ങണം. പഴയ പത്രക്കടലാസ് ചെറുതുണ്ടുകളാക്കി കീറിയതും കോള കുപ്പിയുടെ അടപ്പുമൊക്കെയാണ് നാണയമായി ഉപയോഗിക്കുക. അങ്ങനെ കളിച്ച് ഓരോ ദിവസവും ധാരാളം പണമുണ്ടാക്കുന്നതായി ഭാവിക്കും. എന്നെങ്കിലുമൊരിക്കല്‍ ഇതുപോലെ കച്ചവടം ചെയ്ത് കോടീശ്വരനാകണമെന്ന് ഗദ്ദാഹ് അന്നേ സ്വപ്നം കണ്ടു. കുവൈറ്റിലേക്ക് സിറിയയിലെ വളരെ ദരിദ്രമായ ഒരു […]

Read

വിജയം വരിച്ച ബിസിനസ് സംരംഭങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ശ്രദ്ധേയമായ ഒരു കാര്യം അവയെല്ലാം തന്നെ ചില ധാര്‍മികമൂല്യങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണെന്നാണ്. ഏതു വിധേനെയും പണമുണ്ടാക്കാനായി എന്തു ഹീനമാര്‍ഗമുപയോഗിച്ചും ബിസിനസ് നടത്തിയാല്‍ അത് താല്‍ക്കാലികമായ നേട്ടങ്ങളുണ്ടാക്കിയേക്കാം. എന്നാല്‍ വളരെ പെട്ടെന്നു തന്നെ അവ തകര്‍ന്നടിയും. ലോകനന്മയ്ക്കായി ഉപയോഗിക്കാനുള്ള വസ്തുവാണ് പണം എന്ന തിരിച്ചറിവാണ് ഒരു യഥാര്‍ത്ഥ ശതകോടീശ്വരന്‍റെ ആത്മീയോര്‍ജം. കേവലം 30 വയസാകുമ്പോഴേക്കും ലോകത്തിലെ ശതകോടീശ്വരന്മാരിലൊരാളായി മാറിയ ആഷിഷ് ഥാക്കര്‍ എന്ന യുവാവിന്‍റെ വിജയകഥ കേള്‍ക്കുമ്പോള്‍ ബിസിനസിലെ ധാര്‍മികതയുടെ […]

Read

ലോകത്തിലെ ഏറ്റവും അത്ഭുതകരമായ പ്രതിഭാസം മനുഷ്യൻറെ മനസാണ്! ശാസ്ത്രലോകത്ത് നടന്നിട്ടുള്ള പഠനങ്ങളൊക്കെ അത്യന്തം സങ്കീർണമായ ഘടനയുള്ള മനുഷ്യമനസിന്റ്റെ മുക്കും മൂലയിലും മാത്രമേ സ്പർശിച്ചിട്ടുള്ളൂ. വ്യക്തിയുടെ സർഗാത്മകമായ കഴിവുകൾ മാത്രമല്ല , ശാരീരികമായ മികവുകൾ പോലും അയാളുടെ മനോനിലയെ ആശ്രയിച്ചാണിരിക്കുന്നത്. മനസുണ്ടെങ്കിൽ എല്ലാം നേടാം , മനസു വച്ചാൽ നടക്കും , മനസുണ്ടെങ്കിൽ മാർഗവുമുണ്ട് എന്നിങ്ങനെ നാം പറയുന്നതെല്ലാം മനസിന്റ്റെ അപാരമായ ശക്തിയാണ് വെളിവാക്കുന്നത്. മനസിന്റ്റെ ശക്തിയെ ആശ്രയിച്ച് വ്യക്തിയുടെ പരിമിതികളെ മറികടക്കാനാവുമെന്ന് ഇന്ന് ശാസ്ത്രലോകം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്. […]

Read

ബിസിനസില്‍ ഏറ്റവും വിലപ്പെട്ടത് അതിനൂതനമായ ആശയങ്ങളാണ്. നല്ല ആശയങ്ങള്‍ ഉണ്ടെങ്കില്‍ മൂലധനമുടക്കും സഹായവും തനിയെ വന്നുകൊള്ളും. കാന്‍വാസ് ഷൂവിന്‍റെ വെളുത്ത പ്രതലത്തില്‍ നോക്കിയിരിക്കുമ്പോള്‍ മനോഹരമായ ഒരാശയം ആന്‍ഡിനയുടെ മനസില്‍ വിരിഞ്ഞു. മലകളും താഴ്വാരവും മലകള്‍ക്ക് ഇടയിലൂടെ ഉദിച്ചുയരുന്ന സൂര്യനും ആകാശത്ത് പറക്കുന്ന പക്ഷികളും. വിവിധ നിറങ്ങളിലുള്ള സ്കെച്ച് പേനകള്‍ അവളുടെ വിരലുകള്‍ക്കിടയില്‍ ദ്രുതഗതിയില്‍ ചലിച്ചു. ഭാവനയില്‍ നിന്ന് മലയും പക്ഷിയും സൂര്യനുമൊക്കെ കാന്‍വാസ് ഷൂവിലേക്ക് ഒലിച്ചിറങ്ങി. അര മണിക്കൂര്‍. ഭാവനയുടെ മായാലോകത്തു നിന്ന് തിരിച്ചു വന്നപ്പോള്‍ അവള്‍ക്കു […]

Read

പതിനൊന്നാമത്തെ വയസ്സില്‍ പഠനം നിര്‍ത്തി, വരുമാനത്തിനായി തയ്യല്‍ജോലികളിലേര്‍പ്പെട്ട ഒരു പെണ്‍കുട്ടി, ഭാവനാശേഷിയും വിജയിക്കണമെന്നുള്ള അദമ്യമായ ആഗ്രഹവുംകൊണ്ടു മാത്രം ലോകത്തിലെ ഏറ്റവും മികച്ച ‘സ്വയാര്‍ജിതശതകോടീശ്വരി’യായി (ലെഹള ാമറല യശഹഹശീിമശൃല) വളര്‍ന്ന കഥ ആര്‍ക്കും ആത്മചോദകമാണ്. ശതകോടീശ്വരി, ബിസിനസ് സംരംഭക, ജീവകാരുണ്യപ്രവര്‍ത്തക, ബിസിനസ് സാരഥി എന്നീ നിലകളിലൊക്കെ സമാദരണീയമായ സ്ഥാനത്തെത്തിയ സ്പെയിനിലെ റൊസാലിയ മേരയുടെ ജീവിതകഥ രോമാഞ്ചജനകമാണ്. ജീവിതം തയ്ച്ചെടുത്ത കാലം സ്പെയിന്‍. അമ്പതുകളുടെ തുടക്കം. രാജ്യം ആഭ്യന്തരകലാപത്തിന്‍റെ തീച്ചൂളയില്‍പ്പെട്ട് നട്ടം തിരിയുന്ന സന്ദര്‍ഭം. സ്പെയിനിലെ ദാരിദ്ര്യം നിറഞ്ഞ പ്രദേശങ്ങളിലൊന്നായ […]

ReadCart

View cart