ഗുജറാത്ത് ഗവണ്മെന്റിന്റെ മൈനിംഗ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി നോക്കിയിരുന്ന ഡോ. കര്‍സന്‍ഭായ് പട്ടേല്‍ എന്ന കെമിസ്റ്റിന്റെ ബുദ്ധിയില്‍ ഒരു ആശയം മുളപൊട്ടിയത്. ഇന്‍ഡ്യയിലെ സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റുന്ന വിലയില്‍ ഫോസ്ഫേറ്റ് ഫ്രീയായ സിന്തറ്റിക് വാഷിംഗ് പൗഡര്‍ നിര്‍മിക്കുക. അതും സാധാരണക്കാര്‍ക്ക് വാങ്ങാന്‍ കഴിയുന്ന വിലയില്‍.
വാഷിംഗ് പൗഡറിന്റെ വിപണനത്തെക്കുറിച്ചൊക്കെ ആലോചിച്ചപ്പോള്‍ ഡോ. പട്ടേലിന് ആദ്യം ഭയം തോന്നി. അഹമ്മദാബാദിലെ വീട്ടില്‍ കഷ്ടിച്ച് നൂറു ചതുരശ്രയടി മാത്രം വലിപ്പമുള്ള ഒരു മുറിയില്‍ വില കുറഞ്ഞ ഡിറ്റര്‍ജന്റ് പൗഡര്‍ നിര്‍മാണത്തിന് ഡോ. പട്ടേല്‍ തുടക്കമിട്ടു. വളരെ ചെറിയ അളവിലേ ആദ്യം ഉല്പാദനം നടത്തിയുള്ളു. മഞ്ഞനിറമുള്ള പുതിയ ഡിറ്റര്‍ജന്റ് പൗഡറിന് മകളുടെ പേരായ നിരുപമയില്‍ നിന്ന് കണ്ടെത്തിയ നിര്‍മ എന്ന പേരുമിട്ടു. ഡിറ്റര്‍ജന്റ് വിപണിയിലെ രാജാവായി വിലസുന്ന സര്‍ഫിനോട് ഏറ്റുമുട്ടി വിജയം നേടി,
തന്റെ അലക്കു പൗഡറിന് ഒരു കിലേയ്ക്ക് കേവലം 3.50 രൂപയാണ് വിലയിട്ട് വില്ക്കാന് തുടങ്ങി. രണ്ടു വര്‍ഷം കൊണ്ട് നിര്‍മ വാഷിംഗ് പൗഡര്‍ ഇന്‍ഡ്യയിലെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൊക്കെ വമ്പിച്ച പ്രചാരത്തിലായി. ഇന്ന് 15000 ലധികം ജീവനക്കാരും 3500 കോടി രൂപയും വിറ്റുവരവുമുള്ള കമ്പനിയാണ് നിര്‍മ. ഇന്‍ഡ്യയിലെ ഡിറ്റര്‍ജന്റ് വിപണിയുടെ 40 ശതമാനത്തോളം നിര്‍മയുടെ കൈയിലാണിപ്പോള്‍.
അഭൂതപൂര്‍വമായ ഈ വിജയത്തിന്റെ പിന്നില്‍ ഡോ. പട്ടേലിന്റെ സംരംഭകത്വമനസ്സാണെന്നു പറയുമ്പോള്‍ ആ ചോദ്യം ഉയരുന്നു. ആരാണ് ഒരു സംരംഭകന്? എന്താണ് സംരംഭകത്വ മനസ്?
സംരംഭകന്റെ മനസ്
ന്യായമായ പ്രതിഫലം പറ്റി ജനങ്ങളുടെ ഏതെങ്കിലും പ്രശ്നം പരിഹരിക്കാന്‍ ഒരാള്‍ക്ക് കഴിയുമെങ്കില്‍ അയാളെ സംരംഭകന് എന്നു വിളിക്കാം. എന്നുപറഞ്ഞാല്‍ ദീര്‍ഘകാലമായി തങ്ങളെ അലട്ടുന്ന ഒരു പ്രശ്നത്തിന് ആരെങ്കിലും പരിഹാരമാര്‍ഗം കണ്ടെത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അതിന് ന്യായമായ പ്രതിഫലം നല്കി ആ പരിഹാരമാര്‍ഗം സ്വീകരിക്കാന്‍ എല്ലാവരും തയാറാണ്. പുതിയ പുതിയ കണ്ടുപിടിത്തങ്ങളുടെയും അവയെ ആധാരമാക്കി കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യങ്ങളുടെയുമൊക്കെ ചരിത്രം പരിശോധിച്ചോളൂ. അവയുടെ പ്രധാന പ്രേരണ അത് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായിരുന്നു എന്നതാണെന്നു കാണാം.
മറ്റു പലരിലും കാണാനാകാത്ത വിധം, ഉയര്‍ന്ന തലത്തിലുള്ള പ്രതീക്ഷയാണ് സംരംഭകനെ വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകം. ഈ പ്രതീക്ഷ സഫലീകരിക്കും വിധം പ്രവര്‍ത്തനമികവും ഉണ്ടായിരിക്കും. ഉയര്‍ന്ന പ്രതീക്ഷ പുലര്‍ത്തുകയും അതിനപ്പുറത്തേക്ക് പ്രവര്‍ത്തിക്കണമെന്ന ആഗ്രഹമുണ്ടാവുകയും ചെയ്യുന്ന സംരംഭകന് വിജയിക്കുകതന്നെ ചെയ്യും.
സംരംഭകത്വം ഊര്‍ജഭരിതമായ ഒരു പ്രത്യേക മാനസികഘടനയാണ്. വിജയേച്ഛയും ഉയരണമെന്നുള്ള അടങ്ങാത്ത അഭിനിവേശവുമാണ് അതിനെ ജ്വലിപ്പിക്കുന്നത്. അങ്ങനെയൊരു ബിസിനസ് അഭിനിവേശം നിങ്ങള്‍ക്കുണ്ടോ, തീര്‍ച്ചയായും വിജയിക്കാം.
Upcoming Billionaire Mindset Event
Upcoming Mind Mastery Excel Event